തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്ര അനുമതി. സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. ഇതിനിടയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി നൽകിയിരിക്കുന്നത്.
ഏപ്രില്‍ നാല് മുതല്‍ 18 വരെയാണ് യാത്ര. ലേബര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന് ഒമ്ബത് ദിവസത്തേക്ക് തായ്‌ലന്‍ഡിലേക്ക് പോകാനാണ് അനുമതി. കെഎസ്ഡിപി ഡയറക്ടര്‍ എം.ജി.രാജമാണിക്യം ഉള്‍പ്പടെയുള്ളവര്‍ക്കാണ് വിദേശയാത്രയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ലണ്ടനിലേക്കാണ് രാജമാണിക്യം പോകുന്നത്.
അഞ്ച് ദിവസത്തേക്ക് ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജോഷി നിര്‍മ്മയി ശശാങ്ക് റഷ്യയിലേക്കാണ് പോകുന്നത്. എല്ലാവരുടെയും യാത്രകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ്. അതേസമയം, കൊറോണ മൂലം തായ്‌ലന്‍ഡിലും,റഷ്യയിലും യാത്രാവിലക്കുള്ളപ്പോഴാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ യാത്രാനുമതി നല്‍കിയിരിക്കുന്നത്.
Post Your Comments