തിരുവനന്തപുരം ; അനിശ്ചിതകാല സത്യാഗ്രഹത്തിനൊരുങ്ങി കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്ന വിവരം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് അറിയിച്ചത്.
സര്‍ക്കാര്‍ നിയന്ത്രിക്കുന്ന പൊതുമേഖലാ സ്ഥാപനമായതിനാൽ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, പെന്‍ഷന്‍ പരിഷ്കരണം നടപ്പാക്കുക, എല്ലാ മാസവും ആദ്യത്തെ പ്രവൃത്തിദിവസം പെന്‍ഷന്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇവർ സത്യാഗഹത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Post Your Comments