അനിൽ അംബാനിയുടെ നഷ്ടങ്ങൾ കുമിഞ്ഞുകൂടുകയാണ്. പല പേരുകളിലായി സൗജന്യ ഓഫറുകൾ തുടരുന്ന ജിയോ കാരണം മറ്റ് വലിയ ടെലികോം കമ്പനികൾ വലയുന്നത് വാർത്തയാണ്.ജിയോ വിപണിയിൽ എത്തിയതിനു ശേഷം മാത്രം അനിൽ അംബാനിയുടെ കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസിന് (RCom) ഇതുവരെ 1,600 കോടിയുടെ നഷ്ടമുണ്ടായി എന്ന് കണക്ക്. ഇന്ത്യയിൽ വരിക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന കമ്പനിയാണ് ആർകോം.
വരുന്ന രണ്ട് സാമ്പത്തിക വർഷങ്ങളിലും ഈ പോക്ക് തുടരുമെന്നും 2,250 കോടി രൂപയായി നഷ്ടം കൂടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ ടെലികോം കമ്പനികളായ എയർടെൽ, ഐഡിയ തുടങ്ങിയവയും ജനുവരി– മാർച്ച് കാലയളവിൽ കനത്ത നഷ്ടം നേരിട്ടിരുന്നു. എയർസെല്ലുമായി സംയോജിക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ആർകോം പ്രഖ്യാപിച്ചിരുന്നു. അതേസമയം, അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് മറ്റു കമ്പനികളിൽ നിന്ന് ടവർ വാടകയിനത്തിൽ നല്ലൊരു തുക കിട്ടുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു.
Post Your Comments