Latest NewsNewsGulf

മറ്റൊരു സ്വപ്ന പദ്ധതി കൂടി ഒരുങ്ങുന്നു; അടുത്തവര്‍ഷം പൂര്‍ത്തിയാകും

അബുദാബി: അബുദാബിയില്‍ വമ്പന്‍ പാര്‍ക്ക് സമുച്ചയം ഉയരുന്നു. 10 ലക്ഷം ചതുരശ്ര അടിയില്‍ പണിയുന്ന ഈ പാര്‍ക്ക് പൂര്‍ത്തീകരിക്കുന്നതിന് 250 മില്യണ്‍ ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2018 ല്‍ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

യുഎഇയുടെ മറ്റൊരു സ്വപ്‌നപദ്ധതിയായ ഈ പാര്‍ക്ക് റീം ഐലന്റിലാണ് ഒരുക്കുന്നത്. അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് ആണ് പദ്ധതിക്ക് പിന്നില്‍. 2000 പേര്‍ക്ക് ഒരേസമയം പ്രാര്‍ത്ഥന നടത്താവുന്ന മോസ്‌ക്, ജലപ്പരപ്പില്‍ ഒഴുകിനടക്കാന്‍ സൗകര്യമുള്ള നീന്തല്‍കുളം, റീട്ടെയ്ല്‍ സെന്റര്‍, ഫുഡ്, ബിവറേജസ് ഔട്ട്‌ലെറ്റുകള്‍, സ്‌കെയ്റ്റ് പാര്‍ക്ക്, കളിസ്ഥലങ്ങള്‍, ജലകായിക വിനോദങ്ങള്‍ തുടങ്ങി വന്‍കിട സൗകര്യങ്ങള്‍ പാര്‍ക്കില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

റീം ഐലന്റിലേക്കുള്ള പാലങ്ങളുടെ നിര്‍മാണ പദ്ധതി അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് പ്രഖ്യാപിച്ചിരുന്നു. 1.3 ബില്യണ്‍ ദിര്‍ഹത്തിന്റേതാണ് പാലം നിര്‍മാണപദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button