
കോഴിക്കോട്: നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ കക്കാടം പൊയിലിലെ പാർക്ക് ഭാഗികമായി തുറക്കാൻ അനുമതി. ഉരുൾപൊട്ടലിനെ തുടർന്ന് അടച്ചിട്ട പാർക്ക് ഭാഗികമായി തുറക്കാൻ സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഉത്തരവിട്ടത്. ചിൽഡ്രൻസ് പാർക്ക് മാത്രം തുറക്കാനാണ് അനുമതി നൽകിയത്.
2019ലാണ് ഉരുൾപൊട്ടലിനെ തുടർന്ന് പാർക്ക് അടച്ചുപൂട്ടിയത്. പാർക്കിന്റെ നിർമ്മാണത്തിൽ പിഴവുള്ളതായി സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. എന്നാൽ, കുട്ടികളുടെ പാർക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുന്നത് കൊണ്ട് കുഴപ്പമില്ലെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
Post Your Comments