ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം ഇന്ത്യയെ അവഹേളിച്ച് സ്നാപ് ചാറ്റ് സിഇഒ യുടെ ഇന്ത്യന്‍ പരാമര്ശംഇപ്പോള് സ്നാപ് ഡീലിന് പാരയാകുന്നു. ഇന്ത്യയെ അവഹേളിച്ചതിനെ തുടര്‍ന്ന് രോഷാകുലരായ ഇന്ത്യക്കാര്‍ സ്നാപ് ചാറ്റ് ഉപേക്ഷിക്കുകയും അതിനെതിരെ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു.
കൂടാതെ സ്നാപ് ഡീല്‍ ആപ്പ് ഇതിന്റെ വിഭാഗമാണെന്നു കരുതി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയും ഉണ്ടായി. അതിനെതിരായി സ്നാപ് ഡീല്‍ സ്ഥാപകനും സിഇഒ യുമായ കുനാല്‍ ബാല്‍ ട്വിറ്ററില്‍ പ്രതികരിച്ചതിങ്ങനെ, സ്നാപ് ഡീല്‍ ആപ്പ് സ്നാപ്ചാറ്റുമായി യാതൊരു ബന്ധവുമില്ല. തനിക്ക് ഇങ്ങനെയൊന്നും ചെയ്യേണ്ടതിന്റെ ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു.
@thetanmay Thanks bud. Ppl asking us to make a statement that @snapdeal is not @snapchat was possibly the last thing I thought I would ever need to do.
— Kunal Bahl (@1kunalbahl) 16 April 2017
Post Your Comments