ന്യൂ ഡൽഹി : ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വില്‍ക്കാന്‍ ആമസോൺ, ഫ്‌ളിപ്കാർട്ട്,സ്നാപ് ഡീൽ തുടങ്ങിയ ഇ- കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് അനുമതി നൽകി കേന്ദ്രം.ടെലിവിഷൻ, മൊബൈൽ ഫോൺ, റഫ്രിജറേറ്റർ, ലാപ്‌ടോപ്, സ്റ്റേഷനറി ഉത്പന്നങ്ങൾ എന്നിവ ഏപ്രിൽ 20 മുതൽ വിൽക്കാൻ അനുമതി നൽകിയെന്നാണ് റിപ്പോർട്ട്. ഇ-കൊമേഴ്സ് കമ്പനികളുടെ വാഹനങ്ങൾക്കും സാധനങ്ങൾ എത്തിക്കാനായി പ്രത്യേക അനുമതി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് 19 വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതിനാൽ .പുറത്തിറക്കിയ മാർഗനിർദേശങ്ങൾക്ക് വ്യക്തത വരുത്തിയാണ്, ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദേശം പുറത്തിറക്കിയിട്ടുള്ളത്. തളർച്ചയിലായ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക് ഉണർവ് നൽകുക എന്നതാണ് സർക്കാരിന്റെ നടപടിയിലൂടെയുള്ള ഉദ്ദേശം നേരത്തെ ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, അവശ്യ വസ്തുക്കൾ എന്നിവ മാത്രം വിൽപന നടത്താൻ ആയിരുന്നു മുൻപ് ഇ-കൊമേഴ്സ് കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകിയിരുന്നത്.
Post Your Comments