ന്യൂഡല്‍ഹി: ട്രെയിനില്‍ ആഢംബര യാത്ര സാധ്യമല്ലാത്തത് പലരെയും ബുദ്ധിമുട്ടിച്ചിരുന്നു. പലര്‍ക്കും ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഇഷ്ടമല്ല. എന്നാല്‍, ട്രെയിന്‍ പഴയ ട്രെയിനല്ല. ഇന്ത്യന്‍ ട്രെയിനുകള്‍ സ്റ്റൈലിഷാകുകയാണ്. പുതിയ കോച്ചുകള്‍ പുറത്തിറക്കിയപ്പോള്‍ എല്ലാവരും ഒന്നു ഞെട്ടി. മെട്രോയൊക്കെ പിന്നില്‍ നില്ക്കേണ്ടിവരും.
വിശാഖപട്ടണം-അരാകു പാതയിലാണ് പുതിയ കോച്ചുകള്‍ ഘടിപ്പിച്ച ട്രെയിനിറക്കിയത്. റെയില്‍വേയുടെ അത്യാധുനീക വിസ്താഡോം കോച്ചുകളാണ് പുറത്തിറക്കിയത്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പുതിയ കോച്ചുകള്‍ പുറത്തിറക്കിയത്. വിദേശരാജ്യങ്ങളിലെ ട്രെയിനുകള്‍ പോലെയാണ് രൂപ കല്പന. പുറം കാഴ്ച നല്ല ഭംഗിയോടെ കാണാം.
ക്ലാസുകൊണ്ട് മേല്ക്കുരയും, ജിപിഎസ് സംവിധാനത്തിലൂടെയുള്ള മുന്നറിയിപ്പുമൊക്കെ ഇതിന്റെ പ്രത്യേകതയാണ്. ആകര്‍ഷകമായ സീറ്റും ഒരുക്കിയിട്ടുണ്ട്.
Post Your Comments