Nattuvartha

കൊടും വേനലിലും വെള്ളം പാഴാകുന്നത് നീണ്ട പതിനേഴു ദിവസം കടന്നു, കണ്ണുതുറക്കാത്ത അധികാരികൾ

കൊളത്തൂർ: ചന്തപ്പടി എൽ.പി സ്‌കൂളിന് സമീപത്ത് ശുദ്ധ ജലം ഒഴുകാൻ തുടങ്ങിയിട്ട് ഇന്നേക്ക് 17 ദിവസം.ശുദ്ധജലത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ അധികൃതരുടെ അനാസ്ഥമൂലംറോഡിലൂടെ ശുദ്ധജലം ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.മൂർക്കനാട് മേജർ ശുദ്ധജല പദ്ധതിയിൽ നിർമ്മിച്ച പ്രധാന പൈപ്പ് ലൈനിന്റെ ജോയിന്റാണ് സ്ഥിരമായി പൊട്ടുന്നത്.

ഏപ്രിൽ 1ന് ശനിയാഴ്ച്ച വൈകീട്ടോടെയാണ് പൈപ്പ് ലൈൻ വീണ്ടും തകരാറിലായത്. മാസങ്ങൾക്ക് മുമ്പ് രണ്ടു തവണ ഇതേ സ്ഥലത്ത് പൈപ്പ് തകരാറിലായിരുന്നെങ്കിലുംഅന്നെല്ലാം തകരാർ തീർത്തിരുന്നു.
ശരിയാക്കിയിട്ട് ഒരു മാസമായതോടെ പൈപ്പ് ലൈൻ വീണ്ടും തകരാറിലായി.
പൊട്ടിയ പൈപ്പിൽ നിന്നും പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ ശക്തി വർദ്ധിച്ചതോടെ റോഡിൽ വെള്ളം പരന്നൊഴുകുകയാണിപ്പോൾ. 200 മീറ്റർ അകലെയുള്ള പൊലിസ് സ്‌റ്റേഷൻ പരിസരം, ചന്തപ്പടി ബൈപ്പാസ് എന്നീ ഭാഗങ്ങളിലേക്ക് രാപ്പകലില്ലാതെ ശുദ്ധജലം ഒഴുകികൊണ്ടിരിക്കയാണ്.
ഇതിനാൽ ചന്തപ്പടി ബൈപ്പാസ് റോഡ് ,കാരാട്ടുപറമ്പ് റോഡ് എന്നിവിടങ്ങളിലേക്കുള്ള വഴികളിലെല്ലാം വെള്ളം കെട്ടി നിൽക്കുകയാണിപ്പോൾ.

സമാന രീതിയിൽ 500 അകലെ കല്ലുപാലത്തിങ്ങൾ മസ്ജിദിനരികിലെ ജോയിൻറും പൊട്ടി ശുദ്ധജലം ഓടവഴി തോടരുവിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കയാണ്.ദിവസങ്ങളായി കുടിവെള്ളം പാഴാകുന്നത് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും കൈ കൊണ്ടിട്ടില്ലെന്നും പ്രദേശവാസികൾ പരാതി പറയുന്നു.

വി.കെ ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button