Latest NewsKeralaNews

മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഈ ക്രമത്തിലായിരിക്കും

ഓരോ നിയമസഭ മണ്ഡലത്തിലും 10 വീതം ടേബിളുകളിലായി വോട്ട് എണ്ണല്‍ നടക്കും.അതായത് ചെറിയ പഞ്ചായത്തുകള്‍ 2 റൗണ്ടിലും വലിയ പഞ്ചായത്തുകള്‍ 3 റൗണ്ടിലും മുനിസിപ്പാലിറ്റികള്‍ 4 ,5 റൗണ്ടുകളും വേണ്ടി വരും എണ്ണി തീരാന്‍.

ഓരോ റൗണ്ടും പരമാവധി 15 മിനുട്ട് സമയമെടുക്കും.

3 മണിക്കൂറിനുള്ളില്‍ വോട്ട് എണ്ണല്‍ പൂര്‍ത്തിയാവും.
8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും..
11 മണിയോടെ വോട്ട് അന്തിമ ഫലം അറിയാന്‍ കഴിയും. മലപ്പുറം ഗവ: കോളേജാണ് വോട്ടെണ്ണല്‍ കേന്ദ്രം.
ഓരോ നിയമസഭ മണ്ഡലത്തിലും വോട്ട് എണ്ണുന്ന പഞ്ചായത്തുകളുടെ ക്രമം ഇപ്രകാരമായിരിക്കും.

1.മഞ്ചേരി: തൃക്കലങ്ങോട് , പാണ്ടിക്കാട് , മഞ്ചേരി മുനിസിപ്പാലിറ്റി,കീഴാറ്റൂര്‍, എടപ്പറ്റ

2.പെരിന്തല്‍മണ്ണ: മേലാറ്റൂര്‍ , വെട്ടത്തൂര്‍ , പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി ,താഴേക്കോട്, ആലിപ്പറമ്പ്,പുലാമന്തോള്‍, ഏലംകുളം

3.മങ്കട: കൂട്ടിലങ്ങാടി,മങ്കട, മകരപ്പറമ്പ്,കുറുവ,പുഴക്കാട്ടിരി, അങ്ങാടിപ്പുറം, മൂര്‍ക്കനാട്

4.മലപ്പുറം: മൊറയൂര്‍, പുല്‍പ്പറ്റ, പൂക്കോട്ടൂര്‍, മലപ്പുറം മുനിസിപ്പാലിറ്റി , ആനക്കയം,കോഡൂര്‍

5.കൊണ്ടോട്ടി: വാഴയൂര്‍, വാഴക്കാട്, ചീക്കോട്, പുളിക്കല്‍,ചെറുകാവ്, കൊണ്ടോട്ടി മുനിസിപ്പാലിറ്റി

6.വേങ്ങര: എ ആര്‍ നഗര്‍, കണ്ണമംഗലം, ഊരകം, വേങ്ങര,പറപ്പൂര്‍, ഒതുക്കുങ്ങല്‍,

7.വള്ളിക്കുന്ന്: ചേലേമ്പ്ര, പള്ളിക്കല്‍, പെരുവള്ളൂര്‍,
തേഞ്ഞിപ്പലം, വള്ളിക്കുന്ന്, മുന്നിയൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button