Latest NewsKeralaNews

മലപ്പുറത്ത് യു ഡി എഫിന് വന്‍ ലീഡ്

മലപ്പുറം : യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി ആദ്യ ഫലം വന്നപ്പോള്‍ തന്നെ വന്‍മുന്നേറ്റമാണ് നടത്തുന്നത്. പോസ്റ്റല്‍ വോട്ടും കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമാണ്.  മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫിന് വന്‍ ലീഡ്. ഏഴില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും  യു ഡി എഫ് മുന്നില്‍.

ആദ്യ മുക്കാലില്‍ മണിക്കൂറില്‍ ലീഡ് 15000 കവിഞ്ഞു. മഞ്ചേരി , പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളികുന്ന്‍ എന്നീ മണ്ഡലങ്ങളില്‍ യു ഡി എഫ് മുന്നില്‍. എണ്ണല്‍ പുരോഗമിക്കുമ്പോള്‍ കുഞ്ഞാലികുട്ടിയുടെ ലീഡ് 42000 കവിഞ്ഞു. കൊണ്ടിട്ടിയിലും യു ഡി എഫ് മുന്നില്‍. ഇ അഹമ്മദ് മല്‍സരിച്ച 2014ല്‍ നോട്ട നേടിയത് 21000 ത്തിലധികം വോട്ടാണ്.

എന്നാല്‍ ഇത്തവണയും സമാനമായ കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആദ്യ വേളകളില്‍ കാണാന്‍ സാധിച്ചത്. 45 മിനുറ്റ് വോട്ടെണ്ണിയപ്പോള്‍ 600 വോട്ട് നോട്ട പിടിച്ചു. മൂന്ന് പ്രബല സ്ഥാനാര്‍ഥികള്‍ക്ക് ശേഷം നോട്ടയാണ് നിലയുറപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button