മലപ്പുറം : മലപ്പുറം തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറയാന്‍ കാരണം ബിജെപിക്ക് വോട്ടു കുറഞ്ഞതിനാലെന്ന് കുഞ്ഞാലികുട്ടി. മൂന്നാമതെത്തുന്ന പാര്‍ട്ടിയുടെ വോട്ടു വിഹിതം ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന പാര്‍ട്ടികളുടെ വോട്ടിനെ സ്വാധീനിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ യുഡിഎഫിന് മാത്രമാണ് നേട്ടമുണ്ടായത്.
എല്‍ഡിഎഫിന് വോട്ടു വര്‍ധിച്ചെങ്കിലും അസംബ്ലി തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞു. മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളില്‍ മുന്നേറ്റമുണ്ടാക്കാനും യു.ഡി.എഫിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേരളത്തില്‍ ബി ജെ പി ക്ക് കേരളത്തില്‍ പ്രസക്തിയില്ലയെന്നും മതേതര രാഷ്ട്രീയത്തിനേ കേരളത്തില്‍ വിലയുള്ളൂവെന്നും കുഞ്ഞാലികുട്ടി പ്രതികരിച്ചു.
ഈ തിരഞ്ഞെടുപ്പ് കേന്ദ്ര സര്‍ക്കാരിന് നല്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രബുദ്ധരായ കേരളത്തിലെ ജനങ്ങള്‍ മതേതര രാഷ്ട്രീയത്തിന് അനുകൂലമായി വോട്ടുചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments