വിരലുകളില്‍ മോതിരമണിയുന്നത് മിക്കവാറും പേരുടെ പതിവാണ്. ഭംഗിയ്ക്കും ആഭരണമെന്ന രീതിയിലും മാത്രമല്ല, മോതിരമണിയുന്നത്. നവരക്തക്കല്ലുകളും ഭാഗ്യക്കല്ലുകളുമെല്ലാം പിടിപ്പിച്ച മോതിരങ്ങളണിയുന്നതും സാധാരണം. മോതിരം പ്രത്യേകിച്ചും രത്‌നക്കല്ലു പിടിപ്പിച്ച മോതിരങ്ങള്‍ അണിയുന്നതിനു ചില നിയമങ്ങളുണ്ട്.
പുരുഷന്മാരുടേയും സ്ത്രീകളുടേയും വിരലില്‍ മോതിരമണിയുന്നത് വ്യത്യസ്ത രീതിയിലാകണമെന്നു ഹിന്ദുശാസ്ത്രം പറയുന്നു. അര്‍ദ്ധനാരിയെന്ന സങ്കല്‍പ്പത്തിലാണ് ദമ്പതിമാര്‍ ഇതനുസരിച്ചു മോതിരമണിയുന്നത്. പുരുഷന്മാര്‍ വലതു കയ്യിലും സ്ത്രീകള്‍ ഇടതു കയ്യിലുമാകണം ഡയമണ്ട് റിംഗ് അണിയേണ്ടത്. ചൂണ്ടുവിരലില്‍ മോതിരമണിയുന്നത് ഒരാളുടെ ആഗ്രഹങ്ങള്‍, ശക്തി, സ്വാധീനം തുടങ്ങിയവയെ സൂചിപ്പിയ്ക്കുന്നു. ഒരാളുടെ ഈഗോയും ഇതു സൂചിപ്പിയ്ക്കുന്നു.
നവരത്‌നക്കല്ലുകളും രത്‌നക്കല്ലുകളുമെല്ലാം അണിയേണ്ടത് ജന്മനക്ഷത്രവും ഗ്രഹസ്വാധീനവുമനുസരിച്ചാണ്. തെറ്റായ രീതിയില്‍ ധരിയ്ക്കുന്നത് നെഗറ്റീവ് ഫലം കൊണ്ടുവരും. മോതിരവിരല്‍ തന്നെയാണ് മോതിരമണിയാന്‍ ഏറ്റവും ശ്രേഷ്ഠമെന്നു പറയാം. ഇതില്‍ മോതിരമണിയുന്നത് ഒരാളുടെ ഭാവനാശക്തിയേയും സര്‍ഗാത്മകതയേയും കാണിയ്ക്കുന്നു. നവരത്‌നങ്ങളില്‍ത്തന്നെ മരതകം ധരിയ്ക്കുന്നത്ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഏത് കാര്യത്തിനും വിജയം ആഗ്രഹിക്കുന്നവര്‍ മരതകം ധരിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
പുഷ്യരാഗം ധരിയ്ക്കുന്നതും സമ്പല്‍സമൃദ്ധിക്കും ഈശ്വരാനുഗ്രഹത്തിനും വളരെയധികം സഹായിക്കുന്നു. മാണിക്യം ധരിയ്ക്കുന്നത് മാനസികമായി തകര്‍ച്ച അനുഭവിയ്ക്കുന്നവര്‍ക്ക് നല്ലതാണ്. ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കുന്നതിനും മാണിക്യം സഹായിക്കുന്നു. പവിഴം സ്ത്രീകള്‍ ധരിയ്ക്കുന്നത് നല്ലതാണ്. ദീര്‍ഘസുമംഗലിയായിരിക്കുന്നതിനും കാര്യപ്രാപ്തിയ്ക്കും പവിഴം ധരിയ്ക്കുന്നത് ഗുണകരമാകും. നവരത്‌നങ്ങളില്‍ പ്രധാനിയാണ് വൈഡൂര്യം എന്നത് നിസ്സംശയം പറയാം. വൈഡൂര്യം ധരിച്ചാലുള്ള ഗുണങ്ങളും എടുത്ത് പറയേണ്ടതാണ്. ആരോഗ്യം, ഏകാഗ്രത എന്നിവയ്ക്ക് ഏറ്റവും നല്ലതാണ് വൈഡൂര്യം.
ഇന്ദ്രനീലവും സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ്. ദീര്‍ഘായുസ്സ്, ശനിദോഷ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇന്ദ്രനീലം ധരിയ്ക്കുന്നത് വളരെ നല്ലതാണ്. രാഹു ദോഷമുള്ളവര്‍ ഗോമേദകം ധരിച്ചാല്‍ ദോഷങ്ങള്‍ മാറും എന്നാണ് വിശ്വാസം. രാജയോഗമാണ് മുത്ത് ധരിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്നത്. മാത്രമല്ല മാനസികമായും ശാരീരികമായും മുത്ത് നല്‍കുന്ന ഗുണം വളരെ വലുതാണ്.
Post Your Comments