PathanamthittaKeralaNattuvarthaLatest NewsNews

ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു മ​ര്‍​ദ്ദി​ച്ചു : പ്രതികൾ പിടിയിൽ

പെ​രി​ങ്ങ​നാ​ട് മു​ണ്ട​പ്പ​ള്ളി പാ​റ​ക്കൂ​ട്ടം സൂ​ര്യാ ഭ​വ​നം എ​സ്. സൂ​ര​ജ് (28), പാ​റ​ക്കൂ​ട്ടം ക​ല്ലു​വി​ള​യി​ല്‍ ഭാ​സ്‌​ക​ര​ന്‍ (42), പാ​റ​ക്കൂ​ട്ടം ഷൈ​ജു ഭ​വ​നം സി. ​ഷൈ​ജു (34) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

അ​ടൂ​ര്‍: ബാ​ര്‍ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രെ മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ മൂ​ന്നു​പേർ പൊലീ​സ് പിടിയിൽ. പെ​രി​ങ്ങ​നാ​ട് മു​ണ്ട​പ്പ​ള്ളി പാ​റ​ക്കൂ​ട്ടം സൂ​ര്യാ ഭ​വ​നം എ​സ്. സൂ​ര​ജ് (28), പാ​റ​ക്കൂ​ട്ടം ക​ല്ലു​വി​ള​യി​ല്‍ ഭാ​സ്‌​ക​ര​ന്‍ (42), പാ​റ​ക്കൂ​ട്ടം ഷൈ​ജു ഭ​വ​നം സി. ​ഷൈ​ജു (34) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ച​ര്‍​മ്മ​മു​ഴ രോ​ഗ​ത്തി​നെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ വാ​ക്സിനെ​ടു​ത്തു : പിന്നാലെ പ​ശു ത​ള​ര്‍​ന്നുവീ​ണ​താ​യി പ​രാ​തി

ക​ഴി​ഞ്ഞ അ​ഞ്ചി​നു രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. അ​ടൂ​ര്‍ വൈ​റ്റ് പോ​ര്‍​ട്ടി​ക്കോ ബാ​റി​ല്‍ പ്ര​വ​ര്‍​ത്ത​ന സ​മ​യം ക​ഴി​ഞ്ഞും മ​ദ്യ​പി​ച്ച് ബ​ഹ​ളം വ​ച്ച​വ​രെ പു​റ​ത്താ​ക്കി​യ വി​രോ​ധ​ത്താ​ല്‍, സൂ​പ്പ​ര്‍​വൈ​സ​റെ​യും ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു​പേ​രെ​യും ക​ഠി​ന ദേ​ഹോ​പ​ദ്ര​വ​മേ​ല്‍​പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ് ചെയ്തത്.

ബൈ​ക്കു​ക​ളി​ലും കാ​റി​ലു​മാ​യി വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ര്‍​വൈ​സ​ര്‍ ബൈ​ജു​വി​നെ​യും മ​റ്റ് ജീ​വ​ന​ക്കാ​രു​മാ​യ ധ​നേ​ഷ്, ഗൗ​തം എ​ന്നി​വ​രെ​യും വ​ടി കൊ​ണ്ടും കൈ​കൊ​ണ്ടും അ​ടി​ച്ചു പ​രി​ക്കേ​ല്‍​പി​ച്ച​താ​യാ​ണ് കേ​സ്.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​ വ​ന്ന പ്ര​തി​ക​ളെ അ​ടൂ​ര്‍ പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ റ്റി.​ഡി. പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button