പരമതി (കരൂര്‍) : സ്വകാര്യ ബസ്സ് അപകടത്തിൽ പെട്ടെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെഗളൂരുവില്‍ നിന്ന് കുമളി വഴി പത്തനംതിട്ടയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. 38 ഓളം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. മൂന്നു പേര്‍ക്ക് പരിക്കേറ്റെങ്കിലും വന്‍ അപകടത്തില്‍ നിന്നാണ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്.
പുലര്‍ച്ചെ 2.35നാണ് ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അറ്റ്ലസ് ട്രാവല്‍സിെന്‍റ സ്ലിപ്പര്‍ കോച്ച് ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഇടതുവശത്തെ ബസ് വെയിറ്റിങ് ഷെഡ് തകര്‍ത്ത് റോഡിന് സമീപത്തെ ക്രാഷ് ബാരിയറില്‍ ഇടിച്ച് നിന്നു. റോഡിന് സമീപം പത്തടി താഴ്ചയുള്ള വയലാണ്. ബസ് വയലിലേക്ക് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇടിയുടെ ആഘാതത്തില്‍ ബസിന്‍റ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. ഡ്രൈവര്‍, ക്ലീനര്‍, ഒരു യാത്രക്കാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments