പാറ്റ്ന : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വിമര്‍ശനവുമായി ലാലുപ്രസാദ് യാദവ്. ബിജെപിയെ വളര്‍ത്താന്‍ പ്രധാനമന്ത്രി അധികാരം ദുര്‍വിനിയോഗം ചെയ്യുന്നുവെന്നാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയത്. ഒഡീഷയില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തോടനുബന്ധിച്ച് നടന്ന മോദിയുടെ റോഡ്ഷോയ്ക്ക് പിന്നാലെയാണ് ലാലുവിന്റെ വിമര്‍ശനം.
പാര്‍ട്ടിയെ വളര്‍ത്താന്‍ അധികാരം ഉപയോഗിക്കുകയാണ് മോദി. രാജ്യം മോദിക്കല്ല സൗകര്യങ്ങള്‍ നല്‍കിയിരിക്കുന്നത് പ്രധാനമന്ത്രിക്കാണ്. അത്തരം ഔദ്യോഗിക സൗകര്യങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ലാലു പറഞ്ഞു.
Post Your Comments