പ്രമുഖ പനാമ ഫുട്ബോൾ താരം അമിൽകാർ ഹെന്റിക്വയെ(33) വെടിവെച്ച് കൊലപ്പെടുത്തി. കൊളോൻ പ്രവിശ്യയിൽ വെച്ചാണ് അജ്ഞാതൻ കൊളോനു നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ മറ്റ് രണ്ടു പേർക്ക് കൂടി പരിക്കേറ്റെന്നാണ് വിവരം. ഹെന്റിക്വയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. വെടിവെച്ച ശേഷം രക്ഷപെട്ട അജ്ഞാതനെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.താരത്തിന്റെ മരണത്തിൽ പനാമ പ്രസിഡന്റ് ജുവാൻ കാർലോസ് വരേല അനുശോചങ്ങൾ രേഖപ്പെടുത്തി.
Post Your Comments