ഗുഡ്ഗാവ്: ആംബുലന്‍സിന്റെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് മൂന്നു മാസം പ്രായമുള്ള കുട്ടി മരിച്ചു. ചികിത്സ കിട്ടാതെ കുട്ടി മരിക്കുകയായിരുന്നു. ഗുഡ്ഗാവില്‍ നിന്നു ഡല്‍ഹിയിലൈ ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരണം സംഭവിച്ചത്.
വെള്ളിയാഴ്ച ഗുഡ്ഗാവ് സിവില്‍ ആശുപത്രിയില്‍നിന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ കുട്ടിയെ റെഫര്‍ ചെയ്തിരുന്നു. 28 കിലോമീറ്റര്‍ ദൂരമാണ് ആശുപത്രിയിലേക്ക് ഉണ്ടായിരുന്നത്. യാത്രാമധ്യേ പെട്ടെന്ന് ആംബുലന്‍സിന്റെ പെട്രോള്‍ തീരുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഉന്നത തലത്തില്‍ അന്വേഷണം നടത്തുമെന്ന് ഗുഡ്ഗാവ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Post Your Comments