Latest NewsIndiaNews

2022 ഒാടെ രാജ്യത്ത് എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കും; നരേന്ദ്ര മോദി

ഡൽഹി: എല്ലാ ഇന്ത്യക്കാര്‍ക്കും ആവശ്യമായ സൗകര്യങ്ങളോടു കൂടിയുള്ള വീടുകള്‍ 2022 ഓടു കൂടി നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. വൈദ്യുതിയും വെള്ളവുമടക്കം ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയായിരിക്കും വീടുകള്‍ നിര്‍മ്മിക്കുക. 2022 ഒാടെ പദ്ധതി പൂര്‍ത്തിയാക്കാനുള്ള പ്രയത്‌നത്തിലാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു.

ബി ആര്‍ അംബേദ്ക്കറുടെ 126ാം ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അംബേദ്ക്കര്‍ക്ക് ജീവിതത്തില്‍ ഒട്ടേറെ കഷ്ടതകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന് ജീവിതത്തോടുണ്ടായിരുന്ന കാഴ്ചപ്പാട് യുവാക്കള്‍ മാതൃകയാക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യം ഇന്ന് ആസ്വദിക്കുന്ന സ്വാതന്ത്രത്തിന് ബലിയായി നല്‍കേണ്ടി വന്നത് ഇതു പോലുള്ള അനേകം മഹദ് വ്യക്തികളുടെ ജീവനാണെന്നും ഓര്‍മ്മപ്പെടുത്തി.

മാത്രമല്ല ഭീം ആപ്ലിക്കേഷന്‍ രാജ്യത്തെ പല കേന്ദ്രങ്ങളിലും വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡിജിദാന്‍ യോജന രാജ്യത്തെ അഴിമതിയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംബേദ്ക്കറുടെ സ്മാരകമായ ദീക്ഷഭൂമിയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. കേന്ദ്ര മന്ത്രി രാംദാസ് അതാവാലെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും പരിപാടിയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button