സേലം• തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ ഭര്‍ത്താവിന് സൗന്ദര്യം കുറഞ്ഞതിന്റെ പേരില്‍ യുവതി ഭര്‍ത്താവിനെ അമ്മിക്കല്ലിന് ഇടിച്ചുകൊന്നുവെന്ന സംഭവത്തില്‍ പുതിയ വഴിതിരവ്. ഗൂഡല്ലൂര്‍ സ്വദേശിനിയായ വിജി എന്ന യുവതിയാണ് തന്റെ ഭര്‍ത്താവ് രമേഷിനെ ഇത്തരത്തില്‍ കൊലപ്പെടുത്തിയത്. എന്നാല്‍ പുറത്തുവന്ന വാര്‍ത്തകള്‍ പോലെയല്ല യഥാര്‍ത്ഥ സംഭവമെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി.
ഏപ്രില്‍ 2 നാണ് രമേഷും വിജിയും വിവാഹിതരായത്. മരപ്പണിക്കാരനായിരുന്നു രമേഷ്. തിങ്കളാഴ്ച ജോലി കഴിഞ്ഞെത്തിയ രമേഷ് വിജിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ രമേഷുമായി മാനസികമായി അധികം അടുത്തിട്ടില്ലാത്തതിനാല്‍ വിജി ലൈംഗിക ബന്ധത്തിന് തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ രമേഷ്, നിനക്ക് പറ്റില്ലെങ്കില്‍ ലൈംഗിക ബന്ധത്തിന് നിന്റെ അമ്മയെ അയക്കാന്‍ പറയുകയായിരുന്നു. രമേഷിന്റെ ഈ വാക്കുകള്‍ തന്നെ വേദനിപ്പിച്ചു. ഇതാണ് ഭര്‍ത്താവിനെ കൊല്ലാന്‍ കാരണമെന്ന് വിജി പോലീസിന് മൊഴി നല്‍കി.
ഭര്‍ത്താവിന് സൗന്ദര്യമില്ലെന്ന് ബന്ധുക്കള്‍ കളിയാക്കിയതിലുള്ള മനോവിഷമം മൂലമാണ് യുവതി കൊല നടത്തിയതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
Post Your Comments