ചെന്നൈ: നിരവധി പ്രാദേശിക-ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ച ശില്‍പ്പി അന്തരിച്ചു. പ്രശസ്ത ശില്‍പിയായ എസ് നന്ദഗോപാലാണ് (71) അന്തരിച്ചത്. ഹൃദയാഘാതത്തെതുടര്‍ന്ന് ചോള മണ്ഡലത്തിലെ കലാകാരന്മാരുടെ ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യം.
1946 ല്‍ ബാംഗ്ലൂരില്‍ ജനിച്ചു. മദ്രാസ് ലയോള കോളേജില്‍ നിന്ന് ഊര്‍ജ തന്ത്രത്തില്‍ ബിരുദവും, മദ്രാസ് കോളേജ് ഓഫ് ആര്‍ട്‌സില്‍ നിന്ന് ശില്‍പ്പകലയില്‍ ഡിപ്ലോമയും നേടി. ശില്‍പി, ചിത്രകാരന്‍ എന്നീ നിലകളില്‍ അന്തര്‍ദേശീയ പ്രശസ്തനായിരുന്നു.
ലോഹമായിരുന്നു അദേഹത്തിന്റെ പ്രധാന ശില്‍പ മാധ്യമം. ദേശീയ ലളിത കലാ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
Post Your Comments