മലയാളികളെ സംബന്ധിച്ചിടത്തോളം പ്രഭാതഭക്ഷണം ഒട്ടും ഒഴിവാക്കാത്ത ആളുകളാണ്. വ്യത്യസ്തമായ നാടന്‍ ഭക്ഷണങ്ങള്‍ പ്രഭാതങ്ങളില്‍ രുചി പകരാന്‍ നമ്മുടെ ഊണ് മേശയിലെത്തും. ഇഡ്ഡലിയും സാമ്പാറും, ദോശയും ചട്നിയും, പുട്ടും കടലയും, അപ്പവും മുട്ടക്കറിയും അങ്ങിനെ പാരമ്പര്യത്തിന്റെ സ്വാദുള്ള ഭക്ഷണങ്ങള്‍. ഇതുപോലെ തന്നെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കാര്യവും. അവര്‍ക്കും അവരുടേതായ പ്രഭാതഭക്ഷണങ്ങളുണ്ട്. അപ്പോള്‍ ലോകപ്രശസ്തമായ പത്ത് ഇന്ത്യന്‍ പ്രഭാത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കിയാലോ?
1.ഗുജറാത്തിലെ മുത്തിയ : ഗുജറാത്തുകാരുടെ പ്രഭാതഭക്ഷണങ്ങളില്‍ പ്രധാനിയാണ് മുത്തിയ. ധാന്യപ്പൊടിയും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന ബജിയാണ് മുത്തിയ. വെളുത്തുള്ളി ചട്നി കൂട്ടിയാണ് ഇതു കഴിക്കുക. ഉലുവയിലയും ഗോതമ്പ് പൊടിയും കൂടി ഉണ്ടാക്കുന്ന മുത്തിയ ആണ് മേത്തി മുത്തിയ. ചെറിയൊരു കയ്പു രസമുണ്ടെങ്കിലും ഡയബെറ്റിസ് പോലുള്ള രോഗങ്ങള്‍ക്ക് പറ്റിയൊരു മരുന്നു കൂടിയാണിത്.
2.ജാതോ ഫ്രം മേഘാലയ : മേഘാലയക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ജാതോ.പന്നിയുടെ കൊഴുപ്പും രക്തവും അരിയും പ്രത്യേക രീതിയില്‍ മിക്സ് ചെയ്തുണ്ടാക്കുന്ന ജാതോ പുളിപ്പിച്ച സോയാ പേസ്റ്റിനൊപ്പമാണ് കഴിക്കുന്നത്.
3.രാജസ്ഥാനിലെ മിര്‍ച്ചി വട : സ്പൈസിയായിട്ടുള്ള സ്നാക് ആണ് മിര്‍ച്ചി വട. എണ്ണയില്‍ പച്ചമുളകും ഉരുളക്കിഴങ്ങും ചേര്‍ത്തുണ്ടാകുന്ന സ്നാക് രാജസ്ഥാനിലെ പ്രഭാത ഭക്ഷണമാണ്.
4. അസംകാരുടെ ജോല്‍പാന്‍ : അരി കൊണ്ടുള്ള പ്രഭാത ഭക്ഷണമാണ് ജോല്‍പാന്‍. തൈരും പനംചക്കരയും ചേര്‍ത്താണ് ഇതു കഴിക്കുന്നത്.
5. കാശ്മീരി റൊട്ടിയും ഷീര്‍ ചായയും: വീട്ടിലുണ്ടാക്കുന്ന നല്ല പതുപതുത്ത കശ്മീരിയും റൊട്ടിയും ഉപ്പു രസമുള്ള ഷീര്‍ ചായയുമാണ് കശ്മീരുകാരുടെ ബ്രേക്ക്ഫാസ്റ്റ്.
6. ജബേലിക്കൊപ്പം പോഹയും : ജിലേബിയും സവോളയും മിക്സച്ചറും എല്ലാം മിക്സ് ചെയ്ത പോഹയും ചേര്‍ന്നുള്ള ഭക്ഷണമാണ് ഇന്‍ഡോറുകാരുടെ പ്രിയപ്പെട്ട ഫുഡ്.
7. ഗോവയിലെ പാവ്-ടോനക്ക് : ഗ്രീന്‍ പീസും ഉരുളക്കിഴങ്ങും ചേര്‍ത്തുണ്ടാക്കുന്ന സ്റ്റൂവാണ് ടോനക്ക്. ഇത് പാവിനൊപ്പമാണ് കഴിക്കുന്നത്.
8. ഛത്തീസ്ഗഡുകാരുടെഫാറാ : ഛത്തീസ്ഗഡുകാരുടെ പ്രധാന ഭക്ഷണമാണ് ഫാറാ. അരി പൊടി ഉപയോഗിച്ചുള്ള ചെറിയ സ്റ്റിക്കുകളായിട്ടാണ് ഇവ വിളമ്പുന്നത്. മസാലയും ധാന്യങ്ങളും ഇവയോടൊപ്പം ചേര്‍ക്കും. ഇലകളും പച്ചമുളകും കൊണ്ടുണ്ടാക്കിയ ചട്നി കൂട്ടിയാണ് ഫാറായെ അകത്താക്കുന്നത്. ശരിക്കും കുറുമുറെ ഭക്ഷമാണ് ഫാറാ.
9. പേശരട്ട് ഉപ്പുമാവ് : റവ കൊണ്ടുള്ള ഉപ്പുമാവ് നിറച്ച ദോശയാണ് പേശരട്ട് ഉപ്പുമാവ്.
10. തമിഴരുടെ ഉപ്പു ഉരുണ്ടായ് : ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷണമാണ് ഉരുണ്ടായ്. അരി കൊണ്ടാണ് ഇവ ഉണ്ടാക്കുന്നത്.
Post Your Comments