ന്യൂഡൽഹി: ഭക്ഷണപ്രേമികൾക്ക് സന്തോഷവാർത്തയുമായി കേന്ദ്രസർക്കാർ. ഹോട്ടലുകളിൽ ബില്ലിനോടൊപ്പം നൽകി വന്നിരുന്ന സർവീസ് ചാർജ് ഇനി നൽകേണ്ടി വരില്ല. യൂണിയൻ മിനിസ്റ്റർ റാം വിലാസ് പസ്വാൻ ആണ് ഇക്കാര്യം അറിയിച്ചത്. മുൻപ് എല്ലാ ഹോട്ടലുകളിലും സർവീസ് ചാർജ് നിർബന്ധമല്ല എന്ന ബോർഡ് വെക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. ഹോട്ടലിലെ സർവീസ് ഇഷ്ടപ്പെട്ടാൽ ‘ടിപ്പ് ‘ നൽകുന്ന പോലെ സർവീസ് ചാർജ് നൽകാമെന്നായിരുന്നു നിർദേശം.
ഹോട്ടലുകളിലെയും മറ്റും ആഹാരങ്ങൾ പാഴാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി പ്രത്യേക നിയമം കൊണ്ടുവരില്ലെന്നും, ഹോട്ടൽ അധികൃതർ തന്നെ മുൻകൈ എടുക്കണമെന്നും റാം വിലാസ് പസ്വാൻ അറിയിക്കുകയുണ്ടായി. ഇതിനായി അധികൃതരുമായി ചർച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments