ന്യൂ ഡല്‍ഹി : ആപ്പും ഇടതുപക്ഷങ്ങളും അപ്രസക്തരായി കൂടുതല്‍ കരുത്ത് ആര്‍ജിച്ച് ബിജെപി മുന്നേറുന്നു. എട്ട് സംസ്ഥാനങ്ങളിലെ പത്ത് നിയോജക മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ഇടതുപക്ഷത്തേ തകര്‍ത്ത് കൊണ്ട് ശക്തമായി മുന്നേറുന്ന ബിജെപിയെയാണ് കാണാന്‍ സാധിച്ചത്. ഇടതു പക്ഷത്തിനു പിന്നാലെ ആം ആദ്മി പാർട്ടി സിറ്റിംഗ് സീറ്റിൽ കെട്ടിവച്ച കാശുപോലും നേടാനാകാതെ തകര്‍ന്നടിഞ്ഞു.
ബംഗാളിലെ കാന്തി ദക്ഷിൺ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ തൃണമൂൽ സിറ്റിംഗ് സീറ്റ് നിലനിർത്തിയപ്പോൾ ബിജെപി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 30.97 ശതമാനം വോട്ട് നേടിയ ബിജെപിക്ക് 52,843 വോട്ടുകളാണ് ലഭിച്ചത്. ഡൽഹിയിലെ രജൗരി ഗാർഡനിൽ ആം ആദ്മി പാർട്ടി കനത്ത തിരിച്ചടിയാണ് നേരിട്ടത്. പതിനാലായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചപ്പോൾ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായ ഹർജീത്ത് സിംഗിന് ലഭിച്ചത് 10,243 വോട്ടുകളാണ് . രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 25,950 വോട്ടുകൾ ലഭിച്ചു.
കർണാടകയിലേക്ക് വരുമ്പോൾ രണ്ട് സിറ്റിംഗ് സീറ്റുകളും കോൺഗ്രസ് നേടി. രണ്ടും കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളാണ്. ബിജെപി ഈ രണ്ടിടത്തും ഇതുവരെ ജയിച്ചിട്ടില്ല. രാജസ്ഥാനിൽ ബിഎസ്പിയുടെ സീറ്റായിരുന്ന ധോൽപ്പൂർ ബിജെപി പിടിച്ചെടുത്തു. ഹിമാചലിലും മദ്ധ്യപ്രദേശിലും അസമിലും സിറ്റിംഗ് സീറ്റ് നിലനിർത്തുകയും ചെയ്തു.
ബിജെപിയെ സംബന്ധിച്ച് ഡൽഹിയിലെ വിജയവും ബംഗാളിലെ മുന്നേറ്റവും ബിജെപിക്ക് വന്‍ നേട്ടമായി വേണം കരുതാന്‍. വരാൻ പോകുന്ന ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ രജൗരിയിലെ വിജയം മുതൽക്കൂട്ടാകുമെന്ന്‍ പാർട്ടി പ്രതീക്ഷിക്കുന്നു.
Post Your Comments