Latest NewsKerala

വെങ്കയ്യ നായിഡുവിന്റെ ശകാരത്തില്‍ ഇളിഭ്യരായി കേരളത്തിലെ ബിജെപി നേതാക്കള്‍

തിരുവനന്തപുരം: പ്രവര്‍ത്തന ശൈലിയിലെ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. ജില്ലാ നേതൃയോഗത്തില്‍ ബിജെപി നേതാക്കളെ വെങ്കയ്യ നായിഡു ശകാരിച്ചു. നാടുമുഴുവന്‍ സ്വന്തം പടം ഫ്‌ളക്‌സ് ബോര്‍ഡ് വച്ചിട്ടൊന്നും കാര്യമില്ല, പാര്‍ട്ടി വളരണമെങ്കില്‍ നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും വെങ്കയ്യ മുന്നറിയിപ്പ് നല്‍കി.

പലപ്പോഴും ദേശീയ നേതാക്കളെ സാക്ഷിയാക്കി ജില്ലാ നേതാക്കള്‍ കശ്മീരിലേയും യു.പിയിലേയും ഡല്‍ഹിയിലേയും രാഷ്ട്രീയമാണ് പറയുന്നത്. അതല്ല ചെയ്യേണ്ടത്, മറിച്ച് തങ്ങളുടെ നാട്ടിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അത് നാട്ടുകാരുടെ മുന്നില്‍ അവതരിപ്പിക്കാനുമാണ് പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടത്. തന്റെ പ്രൈവറ്റ് സെക്രട്ടറി ചര്‍ച്ചയുടെ നോട്ട് എഴുതിയെടുക്കുന്നത് ചൂണ്ടിക്കാട്ടി ഇന്നലത്തെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അടുത്ത തവണ യോഗത്തിന് വരുന്ന ആള്‍ക്ക് നല്‍കുമെന്ന് വെങ്കയ്യ പറഞ്ഞു.

ജില്ലയിലെ സംഘടനാ സംവിധാനം ദുര്‍ബലമാകാന്‍ പാടില്ല. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ല. വെള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ അഴുക്ക് പെട്ടെന്ന് മനസ്സിലാവുന്നതുകൊണ്ടാണ് ചിലര്‍ ഇപ്പോള്‍ നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത്.

കുഴപ്പം ചെയ്താലും പ്രശ്‌നമില്ലെന്നവരാണ് ഇപ്പോഴും വെള്ളവസ്ത്രങ്ങള്‍ ധരിക്കുന്നവരിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിയെ ഷാള്‍ അണിയിക്കാന്‍ വന്നവരേയും വെങ്കയ്യ ശകാരിച്ചു. അതോടെ എല്ലാവരും ഷാള്‍ മടക്കി കൈയില്‍വച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button