പത്തനംതിട്ട : ആർ.എസ്.പിയിൽ നിന്നും വീണ്ടും പ്രധാനപ്പെട്ട മറ്റൊരു നേതാവ് രാജി വയ്ക്കുന്നു. രാജി വയ്ക്കുന്നത് ആര്‍എസ്പി സംസ്ഥാന സമിതി അംഗവും ആര്‍വൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ സലീം പി ചാക്കോയാണ്. എന്‍കെ പ്രേമചന്ദ്രന് എംപിയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സലിം പി ചാക്കോ വ്യക്തമാക്കി.
പാര്‍ട്ടി നേതൃത്വം യുവ നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ പോലും അവസരം നല്കാന് തയ്യാറാകുന്നില്ല. സ്ഥിരം സ്ഥാനാര്‍ത്ഥി തന്നെയാണ് ഒരു സീറ്റില്‍ മത്സരിക്കുന്നത്. 20 വര്‍ഷത്തോളമായി പത്തനംതിട്ടയിലെ ആര്എസ്പിനേതാവ് കൂടിയാണ് സലിം പി ചാക്കോ. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കൂടിയാണ്.
സലിം പി ചാക്കോ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത് പ്രേമചന്ദ്രന് വിഭാഗത്തിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് ആര്‍എസ്പി ഇടതുപക്ഷം സംസ്ഥാന സെക്രട്ടറി സിപി കാര്ത്തികേയന് പറഞ്ഞു. ഏപ്രില്‍ 18ന് കൊല്ലത്ത് നടക്കുന്ന ആര്‍എസ്പി വിഭാഗങ്ങളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണത്തിന് മുൻപ് ഇനിയും രാജി ഉണ്ടാവുമെന്നും സിപി കാര്ത്തികേയന് പറഞ്ഞു.
Post Your Comments