Latest NewsNattuvartha

അമ്മയോടൊപ്പം കുളിക്കാൻ പോയ പിഞ്ചു ബാലൻ മുങ്ങിമരിച്ചു

പത്തനംതിട്ട

മണ്ണടി: അമ്മയോടൊപ്പം കുളിക്കാൻ പോയ പിഞ്ചു ബാലൻ മുങ്ങിമരിച്ചു. മണ്ണടി കാലയ്ക്ക് പടിഞ്ഞാറ് മെഴുകുപാറ കോളനിയിൽ ചരിവിളയിൽ ബിജുവിന്റെയും, ശ്രീജയുടെയും മകനും, നിലമേൽ എഎൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമായ വിശാഖ് (8) ആണ് മരിച്ചത്. മുൻ വർഷങ്ങളിൽ ഇവിടെ സമാന രീതിയിൽ രണ്ടുപേർ മുങ്ങിമരിച്ചിരുന്നു. വേനൽ കടുത്തതോടെ കുളിക്കുന്നതിനും, അലക്കുന്നതിനും സമീപവാസികൾ ആശ്രയിക്കുന്ന ഈ പാറകുളത്തിന് 80 അടിയോളം താഴ്ചയാണുള്ളത്. അപകടം ഒളിഞ്ഞിരിക്കുന്ന ഈ പാറകുളം സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. മരണകുളം ആണെങ്കിലും ഇതിനെ ആശ്രയിക്കാതെ തരമില്ലെന്നു നാട്ടുകാർ പറയുന്നു.

രഞ്ജിനി അജി
മണ്ണടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button