Latest NewsIndia

ദുര്‍ഗാ പൂജയിലും ഇദിലും പങ്കെടുക്കും, പള്ളിയിലും പോകും: എന്നെ തടയാന്‍ കഴിയില്ലെന്ന് മമത

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തലയ്ക്ക് 11 ലക്ഷം രൂപ വിലയിട്ട ബിജെപി നേതാവിന് ചുട്ട മറുപടിയുമായി മമത രംഗത്ത്. തനിക്കെതിരെ പരാമര്‍ശം പതിവാണെന്ന് മമത പറയുന്നു. എന്നാല്‍ അതിലൊന്നും താന്‍ തളരില്ല. ഓരോ ആരോപണവും തനിക്ക് മുന്നേറാനുള്ള ആക്കം കൂട്ടുന്നുവെന്നും മമത പ്രതികരിച്ചു.

ഹനുമാന്‍ ജയന്തി ആഘോഷത്തിനെതിരെ പോലീസ് അതിക്രമം കാട്ടിയെന്ന് ആരോപിച്ചാണ് ബി.ജെ.പി നേതാവ് മമതയുടെ തലയ്ക്ക് 11 ലക്ഷം രൂപ വിലയിട്ടത്. എന്നാല്‍ സംസ്‌കാരത്തിന്റെ രാഷ്ട്രീയത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് മമത പറഞ്ഞു. ദുര്‍ഗാ പുജയിലും ഇദിലും താന്‍ പങ്കെടുക്കാറുണ്ട്. പള്ളിയിലും പോകുന്നുണ്ട്. എന്നെ തടയാന്‍ താങ്കളാരാണെന്നും മമത ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button