വാഷിംഗ്ടൺ: ഹോളിവുഡ് ഹാസ്യ താരം ചാർളി മർഫി (57) അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച രാവിലെയാണ് മരിച്ചത്. പ്രശസ്ത ഹോളിവുഡ് താരം ഇഡി മർഫിയുടെ സഹോദരനാണ് ചാർളി മർഫി.
നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജംഗിൾ ഫീവർ, നൈറ്റ് അറ്റ് ദി മ്യൂസിയം, ലോട്ടറി ടിക്കറ്റ് തുടങ്ങിയവ ചാർളി മർഫി അഭിനയിച്ച സിനിമകളാണ്.
Post Your Comments