തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജ് പൊലീസിനോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. സിനിമകഥകളെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഒരോന്ന് ഓരോന്നായി പ്രതി വിവരിക്കുമ്പോള്‍ പ്രതിയുടെ മുഖഭാവത്തില്‍ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ചോദ്യംചെയ്ത അന്വേഷണ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സാത്താന് സേവയുടെ ഭാഗമായി ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് പ്രതി മൊഴി നല്കി. മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതിനാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷമാകും വിശദമായ ചോദ്യംചെയ്യല്‍.
പത്ത് വര്‍ഷത്തിലേറെയായി കുടുംബാംഗങ്ങള്‍ അറിയാതെ സാത്താന് സേവ നടത്തുകയായിരുനെന്നാണ് കേഡല്‍ ജീന്‍സണ്‍ പൊലീസിന് മൊഴി നല്‍കിയത്. ഓസ്ട്രേലിയയില്‍ നിന്ന് നാട്ടില്‍ എത്തിയശേഷം ഇന്റര്‍നെറ്റിലൂടെയാണ് സാത്താന് സേവയുടെ ഭാഗമായത്. ശരീരത്തെ കുരുതി നല്കി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണ് താന്‍ നടത്തിയതെന്നും കേഡല്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഒരേ ദിവസം തന്നെ നാലുപേരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതി പറഞ്ഞു. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ പൂര്‍ണ്ണമായും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
കേഡല്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസിന്റെ ചോദ്യം ചെയ്യല്‍ തല്ക്കാലത്തേയ്ക്ക് അവസാനിപ്പിച്ചു. വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തിയശേഷമാകും വിശദമായ ചോദ്യം ചെയ്യല്‍. നാട്ടുകാര്‍ പ്രകോപിതരാകാനുള്ള സാധ്യതയുള്ളതിനാല്‍ പ്രതിയെ രഹസ്യമായി സംഭസസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
Post Your Comments