KeralaNews

കയ്യേറ്റക്കാര്‍ക്ക് താക്കീതായി കുമ്മനത്തിന്റെ നേതൃത്വത്തിൽ മൂന്നാര്‍ രക്ഷാ മാര്‍ച്ച്‌

മൂന്നാര്‍: ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചു നല്‍കുക, കയ്യേറ്റക്കാരെ ഒഴിപ്പിക്കുക, രാഷ്ട്രീയ ഭൂമാഫിയ കൂട്ടുകെട്ട് അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ മൂന്നാർ രക്ഷാ മാർച്ച് നടത്തി. ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. മാര്‍ച്ചില്‍ രണ്ടായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാവിലെ 11.45ന് മറയൂര്‍ റോഡിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്. തുടര്‍ന്ന് പോസ്റ്റ് ഓഫീസ് ജങ്ഷനിൽ നടന്ന പൊതുസമ്മേളനം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം. വേലായുധന്‍, അഡ്വ. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ജെയ്സ് ജോണ്‍, ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമള്‍ എന്നിവർ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ ജാഥയ്ക്ക് നേരെ ആക്രമണം നടത്താനിടയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വൻ പോലീസ് സന്നാഹം ഒരുക്കിയിരുന്നു. ഇടുക്കി എസ്.പിയും മൂന്ന് ഡിവൈഎസ്പിമാരുമുള്‍പ്പെടെ 430 പോലീസുകാരാണ് മാര്‍ച്ചിന്റെ സുരക്ഷയ്ക്കായി എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button