ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നെതിരെ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. സത്യേന്ദ്ര ജെയ്നിന്റെ മൂന്നു കമ്പനികൾ ഉപയോഗിച്ചും കോൽക്കത്ത ആസ്ഥാനമായ ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ മുഖേനയും 4.63 കോടി രൂപ വെളുപ്പിച്ചെന്നാണ് ആരോപണം. 2010-12 വർഷങ്ങളിൽ 11.78 കോടി രൂപ വെളുപ്പിച്ചതായും പരാതിയുണ്ട്.
ബന്ധുനിയമനവുമായി ബന്ധപ്പെട്ടും ഇദ്ദേഹം സിബിഐയുടെ അന്വേഷണം നേരിടുന്നുണ്ട്. ഡൽഹി ആരോഗ്യ വകുപ്പ് ഉപദേശകസ്ഥാനത്ത് മകൾ സൗമ്യ ജെയ്നെ നിയമിച്ചതിലും സ്പെഷൽ ഡ്യൂട്ടിക്കായി ഡോ. നികുഞ്ജ് അഗർവാളിനെ നിയമിച്ചതിലുമാണ് അന്വേഷണം നേരിടുന്നത്.
Post Your Comments