Latest NewsKeralaNews

ബി.ജെ.പി പ്രവേശനം : ശശി തരൂര്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം•തിരുവനന്തപുരം എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ കുറെ ദിവസങ്ങളായി അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ട് ശശി തരൂര്‍ തന്നെ പ്രതികരണവുമി രംഗത്തെത്തി.

താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു പോവാനൊരുങ്ങുകയാണെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശുദ്ധ അസംബന്ധമാണെന്ന് തരൂര്‍ തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ വ്യക്തമാക്കി. കഴിഞ്ഞ നാല്‍പതിലധികം വര്‍ഷങ്ങളായി ഇന്ത്യയുടെ ബഹുസ്വരതയ്ക്കും എല്ലാ പൗരന്മാര്‍ക്കും സമൂഹത്തിനും തുല്യ അവകാശത്തിനും വേണ്ടി എഴുതുകയും പ്രസംഗിക്കുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. അതിനാല്‍ ബിജെപിയിലേക്ക് തനിക്ക് ഒരിക്കലും പോവാന്‍ സാധിക്കില്ലെന്നും തരൂര്‍ വിശദമാക്കി.

താന്‍ ബിജെപിയിലേക്ക് പോവുന്നുവെന്ന തരത്തില്‍ നേരത്തേയും വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്. ഇപ്പോഴത്തേതു പോലെ അത്തരം വാര്‍ത്തകളെ അന്നും താന്‍ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button