തിരുവനന്തപുരം : മലയാളം ഔദ്യോഗികഭാഷ നിര്‍ബന്ധമാക്കി. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ മലയാളം ഔദ്യോഗികഭാഷ നിര്‍ബന്ധമാക്കി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി. മേയ് ഒന്നു മുതല്‍ സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ മലയാളം ഔദ്യോഗിക ഭാഷയാക്കിയാണ് പ്രഖ്യാപനം. ഈ സ്ഥാപനങ്ങളില്‍നിന്നു പുറപ്പെടുവിക്കുന്ന ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും മറ്റും നിബന്ധനകള്‍ക്കു വിധേയമായി മലയാളത്തില്‍തന്നെയായിരിക്കണം എന്ന ഔദ്യോഗികഭാഷ ഉന്നതതല സമിതി തീരുമാനം വിവിധ വകുപ്പുകള്‍ക്കു കൈമാറിയിട്ടുണ്ട്.
Post Your Comments