വിവിധ മേഖലകളിൽ അതിവേഗം മാറ്റങ്ങൾ സൃഷ്ടിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി പുരാവസ്തു ഗവേഷകർ. റിപ്പോർട്ടുകൾ പ്രകാരം, മെസപ്പൊട്ടോമിയൻ ഭാഷ മനസിലാക്കാനായി എഐയുടെ സഹായമാണ് ഗവേഷകർ തേടിയിരിക്കുന്നത്. ഇത്തരത്തിൽ പൗരാണിക ഭാഷകൾ എളുപ്പത്തിൽ ഇംഗ്ലീഷിലേക്ക് മാറ്റാനാണ് ഗവേഷകരുടെ ശ്രമം. മെസപ്പൊട്ടോമിയൻ ഭാഷക്ക് പുറമേ, ക്യൂണിഫോം, ഹൈറോക്ലിഫിക്സ് തുടങ്ങിയ ഭാഷകളും എഐയുടെ സഹായത്തോടെ വായിച്ചെടുക്കാനും ഗവേഷകർ പദ്ധതിയിടുന്നുണ്ട്.
പുരാവസ്തു ഗവേഷകരുടെ നേതൃത്വത്തിൽ ഇതിനോടകം ആയിരം ക്യൂണിഫോം ഫലകങ്ങൾ കണ്ടെടുത്തിയിട്ടുണ്ടെങ്കിലും, അവ കൃത്യമായ രീതിയിൽ വിവർത്തനം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പുരാതന ഭാഷകൾ എഐ ഉപയോഗിച്ച് വായിച്ചെടുക്കുന്നതിൽ വൻ വെല്ലുവിളികൾ നേരിട്ടേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വലിയ അളവിലുള്ള ഡാറ്റയുടെ അഭാവമാണ് എഐ ഉപയോഗിച്ചുള്ള വിവർത്തനത്തിന് പ്രധാന വെല്ലുവിളിയായി തീരുക. ഏകദേശം 3,400 ബിസിയിൽ ഉൾപ്പെട്ട ഭാഷകളിൽ ഒന്നാണ് ക്യൂണിഫോം. സുമേറിയൻ, അക്കാഡിയൻ തുടങ്ങി നിരവധി പ്രാചീന ഭാഷകൾ രേഖപ്പെടുത്താൻ ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന എഴുത്ത് സമ്പ്രദായങ്ങളിൽ ഒന്നാണിത്.
Also Read: കോഴിക്കോട് ഗുഡ്‌സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു: ബൈക്ക് യാത്രികന് പരിക്ക്
Post Your Comments