ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ നടത്തിയ ഉച്ചവിരുന്നിനു സർക്കാർ ഖജനാവിൽ നിന്നു ചെലവിട്ട തുക 11 ലക്ഷം രൂപയാണ് ഉച്ചയൂണിനു കെജ്‌രിവാൾ ചിലവാക്കിയതെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 11, 12 തീയതികളിലായിരുന്നു ഉച്ചഭക്ഷണം വിളമ്പിയത്.
ആദ്യ ദിവസം 50 പേരും രണ്ടാം ദിവസം 30 പേരും പങ്കെടുത്തു. ഒരാൾക്കു വേണ്ടി 13,000 രൂപ ചെലവിട്ടെന്നും പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത പറഞ്ഞു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണു ഫയലിൽ ഒപ്പുവച്ചതെന്നും ബിജെപി ആരോപിക്കുന്നു. എന്നാൽ, ഇത്തരമൊരു ഫയലിൽ ഒപ്പുവച്ചിട്ടില്ലെന്നു സിസോദിയ പറഞ്ഞു. കോർപറേഷൻ തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പും ലക്ഷ്യമിട്ടുള്ള ആരോപണമാണിത്. ഇതേസമയം, എ.എ.പിയെ നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു പാർട്ടിയുടെ ഓഫിസ് ചട്ടവിരുദ്ധമാണെന്നു ലഫ്. ഗവർണർ അറിയിച്ചതെന്നും തങ്ങൾ തെരുവിൽ നിന്നു ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു.
Post Your Comments