മലപ്പുറം: കോണ്‍ഗ്രസില്‍ നിന്നു ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്‍. മുന്‍ കേന്ദ്രമന്ത്രിയായ എസ്.എം കൃഷ്ണ കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
കര്‍ണാടകയില്‍ നിന്നുള്ള എസ്.എം കൃഷ്ണയാണ് ഒരിടവേളയ്ക്കു ശേഷം കര്‍ണാടകയില്‍ കോണ്‍ഗ്രസിനു അധികാരം നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്. ഇത് അദ്ദേഹത്തിനു കേന്ദ്രമന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രി സ്ഥാനം വരെ നേടിക്കൊടുത്തിരുന്നു. പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്‌എസും ആകുന്ന നേതാക്കന്‍മാര്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയാണ് ഒരിക്കല്‍ പറഞ്ഞത്.
ഇതിനു പിന്നാലെ ശശി തരൂര്‍ എംപി ബിജെപിയിലേക്കു ചേക്കേറുന്നതായി ഈയടുത്ത് വാര്‍ത്ത പരന്നു. ബിജെപിയിലേക്കു ചേക്കേറുമെന്നു പ്രചരിപ്പിക്കുന്ന എംപിയുമായി താന്‍ സംസാരിച്ചതായും ഹസ്സന്‍ വ്യക്തമാക്കി. മലപ്പുറത്തു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഹസ്സന്‍.
Post Your Comments