വാഹന പ്രേമികൾ ഏറെ കാത്തിരുന്ന ഇന്ത്യൻ നിർമിത ജീപ്പ് കോംപാസിന്റെ ടീസര്‍ വീഡിയോ പുറത്ത് വിട്ടു. ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോംപാസിനെ ഏപ്രില്‍ 12-ന് അവതരിപ്പിക്കെയാണ് ടീസര്‍ വീഡിയോ കമ്പനി ഇപ്പോൾ ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നത്. അമേരിക്കന്‍ നിര്‍മാതാക്കളായ ജീപ്പിന്റെ മാത്യ കമ്പനിയായ ഫിയറ്റിന്റെ പൂണെയിലുള്ള നിര്‍മാണ ശാലയിലാണ് കോംപാസിന്റെ നിർമാണം നടത്തുക. കഴിഞ്ഞ വര്‍ഷം തന്നെ ജീപ്പ് ഇന്ത്യയിലെത്തിയെങ്കിലും വാഹനങ്ങളുടെ വില കാരണം മികച്ച വിൽപ്പന നേട്ടം കൈവരിക്കാൻ കമ്പനിക്ക് സാധിച്ചില്ല. ഇതിനെ തുടർന്നാണ് ഇന്ത്യയിൽ തന്നെ വാഹനം നിർമിക്കാൻ കമ്പനി തീരുമാനിച്ചത്.
തൂവെള്ള നിറത്തിലുള്ള കോംപാസിന്റെ എക്സ്റ്റീരിയര്‍ രൂപം മാത്രമാണ് 41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്.
Post Your Comments