മലപ്പുറം : സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ മുതലെടുക്കുകയാണ്. സര്‍ക്കാരിെ ഒരു ശീതസമരമാണ് ഇവര്‍ ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ബിജെപിയും രണ്ടാം വിമോചനസമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.” സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും സംയുക്തമായി ശ്രമിക്കുകയാണ്.മുസ്ലീംലീഗ് അടക്കമുള്ള പിന്തിരിപ്പന്‍ ശക്തികളുടെ പിന്തുണയോടെ സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമമാണിത്.തിരുവനന്തപുരത്ത് മഹിളാകോണ്‍ഗ്രസും മഹിളാമോര്‍ച്ചയും ഒരുപോലെ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നു.
കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും കണ്ണിലെ കരടായിരിക്കുകയാണെന്നും ഇടതുപക്ഷ സര്‍ക്കാരിനെ പുറത്താക്കുന്നതിന് വര്‍ഗ്ഗീയ ശക്തികള്‍ രംഗത്തുവന്നിരിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.” ഇടത് സര്‍ക്കാരിനെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട , ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തുന്ന ഒരു സര്‍ക്കാരിനെതിരെ അങ്ങിനെയങ്ങ് നീങ്ങാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിനറിയാം.ഇടതുപക്ഷ സര്‍ക്കാരിനെ എങ്ങിനെയെങ്കിലും ദുര്‍ബ്ബലപ്പെടുത്തുക എന്ന അജണ്ടയാണ് ഇപ്പോള്‍ ബിജെപിക്കും കോണ്‍ഗ്രസിനുമുള്ളത്.”
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ അവരുടെ അജണ്ട നടപ്പാക്കുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി.” ജിഷ്ണു കേസ് വൈകാരികമായി കൈകാര്യം ചെയ്ത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് കോര്‍പറേറ്റ് മാദ്ധ്യമങ്ങള്‍ ശ്രമിക്കുന്നത്.വ്യക്തമായ താല്‍പര്യത്തോടെയാണ് ഈ മാദ്ധ്യമങ്ങള്‍ ഇടത് സര്‍ക്കാരിനെതിരെ നീങ്ങുന്നത്.ജിഷ്ണു കേസില്‍ ഇടതു സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ സുതാര്യവും സുവ്യക്തവുമാണ്.ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം.എന്നാല്‍ ചില തല്‍പരകക്ഷികള്‍ ഈ പ്രശ്‌നം സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കുകയാണ്.” മലപ്പുറം തിരഞ്ഞെടുപ്പില്‍ ജിഷ്ണു പ്രശ്‌നം വോട്ടര്‍മാരെ സ്വാധീനിക്കാനിടയില്ലെന്നും കോടിയേരി പറഞ്ഞു.
Post Your Comments