Latest NewsKeralaNews

ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം നൽകിയത് എന്തിനെന്ന് വെളിപ്പെടുത്തി മന്ത്രി ബാലൻ

കോഴിക്കോട്: ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം നൽകിയത് എന്തിനെന്ന് വെളിപ്പെടുത്തി മന്ത്രി ബാലൻ. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നല്‍കിയ പത്ത് ലക്ഷം ഔദാര്യമായി നല്‍കിയതല്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഭരണസംവിധാനം ഉപയോഗിച്ച്‌ കുടുംബത്തിന് ചെയ്തുകൊടുക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ഇനിയും അതെല്ലാം ചെയ്യുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

സഖാവ് അശോകന്‍ സര്‍ക്കാര്‍ നല്‍കിയ പത്ത് ലക്ഷം തിരിച്ച്‌ നല്‍കുമെന്ന് കരുതുന്നില്ല. ജിഷ്ണുവിന്റെ കുടുംബം പാരമ്പര്യമായി കമ്യൂണിസ്റ്റുകാരാണ്. അവര്‍ക്ക് അതില്‍ നിന്നും മാറാന്‍ കഴിയില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു. മകന് നീതി ലഭിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ പത്ത് ലക്ഷം തിരിച്ച്‌ നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ നേരത്തെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button