കോട്ടയം: ഇരട്ടപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തീവണ്ടി സര്‍വ്വീസുകള്‍ ഭാഗികമായി തടസ്സപ്പെടും. കോട്ടയം-ചിങ്ങവനെ ഭാഗത്താണ് റെയില്‍വെ ഇരട്ടപ്പാത നിര്‍മ്മാണം നടക്കുന്നത്. ഏപ്രില്‍ 10 മുതല്‍ 27 വരെ തീവണ്ടി സര്‍വ്വീസുകള്‍ തടസ്സപ്പെടുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
കൊല്ലം-എറണാകുളം മെമു തീവണ്ടി ഒരു മണിക്കൂര്‍ 20 മിനിറ്റ് വൈകിയാണ് പുറപ്പെടുക. എറാണാകുളത്തുനിന്ന് 11.30ക്ക് പുറപ്പെടേണ്ട കന്യാകുമാരി പാസഞ്ചര്‍ കോട്ടയം ഭാഗത്ത് ഒരു മണിക്കൂര്‍ വൈകുന്നതായിരിക്കും.
മിക്ക ട്രെയിനും വൈകി ഓടുമെന്നാണ് റിപ്പോര്‍ട്ട്. കോര്‍ബ-തിരുവനന്തപുരം എക്സ്പ്രസ് കോട്ടയം ഭാഗത്ത് 15 മിനിറ്റ് വൈകി ഓടും.
Post Your Comments