KeralaLatest NewsNews

ഔദ്യോഗിക പത്രപരസ്യത്തിലൂടെ മഹിജക്കെതിരെയുള്ള പോലീസ് നടപടി വിശ്വസിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം

തിരുവനന്തപുരം: പാന്പാടി നെഹ്റു കോളേജിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ഡി.ജി.പി ഓഫീസിന് മുന്പിലുണ്ടായ സംഭവങ്ങളെ ന്യായീകരിച്ച്‌ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ പത്രപരസ്യം. പ്രമുഖ മലയാള പത്രത്തിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

” പ്രചാരണമെന്ത് സത്യമെന്ത് ? “എന്ന തലകെട്ടിലായിരുന്നു പത്രപരസ്യം. ഡി ജി പി ആസ്ഥാനത്തിനു മുന്നിലെ സംഭവം സര്‍ക്കാരിനെതിരെയുള്ള ഗൂഡാലോചനയാണെന്നും പുറത്ത് നിന്നുള്ളവരാണ് സംഘർഷാവസ്ഥ സൃഷിടിച്ചതെന്നും പത്രപരസ്യം പറയുന്നു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയവരെയാണ് അറസ്റ്റു ചെയ്തത്.

എന്നാല്‍,​ ജിഷ്ണുവിന്റെ ബന്ധുക്കളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അവര്‍ക്കെതിരെ കേസും എടുത്തിട്ടില്ല.സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെ നിലത്തിട്ട് വലിച്ചിഴച്ചു എന്നത് തെറ്റിദ്ധാരണജനകമായ പ്രചരണമാണെന്ന് പരസ്യത്തില്‍ പറയുന്നു. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും അത്തരം ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങള്‍ പുറത്ത് പ്രസിദ്ധീകരിച്ചിട്ടുമില്ല. ജിഷ്ണുവിന്റെ അമ്മ നിലത്ത് നിന്ന് എഴുന്നേല്‍പ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button