
പാഞ്ഞുവന്ന ട്രെയിനിനു മുന്നില്‍ നിന്നു യുവതി തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു. ന്യൂസിലന്‍ഡിലെ ഓക്ലാന്ഡില് മൗണ്ട് ഈഡനിലാണ് സംഭവം. അശ്രദ്ധയോടെ റെയില്‍പാളം മുറിച്ചു കടന്ന യുവതിയാണ് അപകടത്തില്‍ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടത്. ട്രെയിന്‍ വരാറായതിനാല്‍ അടച്ചിട്ട ഗേറ്റിലൂടെ സിഗ്നല്‍ ശ്രദ്ധിക്കാതെ കടക്കുകയായിരുന്നു യുവതി. പെട്ടെന്നാണ് ട്രെയിന്‍ പാഞ്ഞുവന്നത്. ഓടിമാറിയതിനാല്‍ യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
പാളം മുറിച്ചുകടക്കരുതെന്ന സിഗ്നല്‍ കത്തിക്കിടക്കുന്നതിനിടയിലും കാല്‍നട യാത്രക്കാര്‍ തിടുക്കത്തില്‍ ഓടിപ്പോകുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ യുവതി അലക്ഷ്യമായി അശ്രദ്ധയോടെ റെയില്‍വേ ക്രോസിലൂടെ നടന്നു പോകുകയായിരുന്നു. യുവതിയെ കണ്ടതും ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ട് ചവിട്ടി നിര്‍ത്തി. തലനാരിഴയ്ക്കാണ് യുവതി മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. മണിശബ്ദം മുഴക്കിയും ഫ് ളാഷ് ലൈറ്റടിച്ചും യുവതിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചതായി റെയില്‍വേ ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ യുവതി ഇയര്‍ഫോണ്‍ ഉപയോഗിച്ചിരുന്നതിനാല്‍ മുന്നറിയിപ്പ് ശബ്ദം കേട്ടില്ല. നിരവധി പേര് ഇത്തരത്തില്‍ അശ്രദ്ധയോടെ റെയില്‍പാളം ക്രോസ് ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
Post Your Comments