മലപ്പുറം: വൈകാരികമായ തെറ്റ് തിരുത്തി ബൗദ്ധികമായ ശരിയുമായി എം.എ ബേബി. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കെതിരായ പോലീസ് നടപടി സംബന്ധിച്ച നടത്തിയ അഭിപ്രായ പ്രകടനം തിരുത്തിയിരിക്കുകയാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. വൈകാരികമായ സാഹചര്യത്തിലാണ് തന്റെ അഭിപ്രായം ഉണ്ടായതെന്നും വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടാണ് ശരിയെന്നും അദ്ദേഹം പ്രതികരിച്ചു.
ഇനി ആ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ല. പാര്‍ട്ടി സെക്രട്ടറേയേറ്റ് ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും എംഎ ബേബി പറഞ്ഞു. വിഷയത്തില്‍ സിപിഎമ്മിന്റേതില്‍നിന്ന് വ്യത്യസ്തമായ നിലപാടായിരുന്നു ബേബി സ്വീകരിച്ചത്.
മഹിജയുടെ നേരെ നടത്തിയ ആക്രമം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പോലീസ് നയം മനസിലാക്കാത്തവര്‍ ചെയ്തതാണെന്നായിരുന്നു എം.എ ബേബി ഫെയ്സ്ബുക്കില്‍ അഭിപ്രായപ്പെട്ടത്. പോലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ചും സ്റ്റേഷനു മുന്നില്‍ സത്യഗ്രഹവും കേരളത്തില്‍ സാധാരണമാണ്. പോലീസ് സ്റ്റേഷനു മുന്നില്‍ സമരമാകാമെങ്കില്‍ പോലീസ് ആസ്ഥാനത്ത് സമരം പാടില്ല എന്ന വാദത്തിന് ഒരു ന്യായവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments