
ചന്ദ്രനോളം വളർന്ന് ഇന്ത്യ ലോകരാജ്യങ്ങൾക്കു മുമ്പിൽ യശസ്സ് ഉയർത്തി നിൽക്കുമ്പോൾ ക്രഡിറ്റ് സ്വന്തമാക്കാനുള്ള തന്ത്രപ്പാടിലാണ് കോൺഗ്രസിന്റെ സൈബർ ടീം. കഴിഞ്ഞ ജൂലായ് 14ന് ശ്രീഹരിക്കോട്ടയിൽ നിന്ന് പറന്നുയർന്ന ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ചന്ദ്രയാൻ 3, ഇന്നലെ (ആഗസ്റ്റ് 23) വെകിട്ട് 5.45നും 6.04 നും ഇടയിൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയപ്പോൾ കേരളവും അഭിമാന കൊടുമുടിയിൽ ആണ്. ചന്ദ്രനിലെത്തിയ ചന്ദ്രയാൻ 3ന് അഭിനന്ദനങ്ങളുമായി നിരവധി സിനിമാ-രാഷ്ട്രീയ-സാംസ്കാരിക വ്യക്തികളാണ് രംഗത്ത് വരുന്നത്.
പതിറ്റാണ്ടുകളായി ഇന്ത്യയിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിന്റെയും ഇന്ത്യയിലെ ദരിദ്രജനകോടികൾ അതിന് നൽകിയ പിന്തുണയുടെയും വിജയമാണ് ചന്ദ്രയാൻ മൂന്ന് എന്ന് എം.എ ബേബി ഫേസ്‌ബുക്കിൽ കുറിച്ചു. ചന്ദ്രയാന്റെ ചന്ദ്രോപരിതലത്തിലെ വിജയകരമായ ഇറങ്ങൽ അഭിമാനനിമിഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ നേരാനും എം.എ ബേബി മറന്നില്ല.
അതേസമയം, ശ്രീഹരിക്കോട്ടയില്‍ ഒരുങ്ങുന്ന ആദിത്യ എല്‍-1 മിഷന്‍ ആണ് തങ്ങളുടെ അടുത്ത ദൗത്യമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ്. സെപ്റ്റംബര്‍ ആദ്യ വാരം ഇത് വിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആദിത്യ എല്‍-1 ന്റെ വിക്ഷേപണ ദൗത്യം ആരംഭിച്ചതായാണ് എസ്.സോമനാഥ് അറിയിച്ചത്. സൂര്യനെ കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗതമാണ് ആദിത്യ എല്‍-1. ഈ മാസം ആദ്യം പിഎസ്എൽവി-സി57/ആദിത്യ-എൽ1 മിഷൻ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണെന്നും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ എത്തിയിട്ടുണ്ടെന്നും ബഹിരാകാശ ഏജൻസി അറിയിച്ചു. സൂര്യന്റെ വിവിധ ഭാഗങ്ങൾ വിവിധ കോണുകളിൽ നിന്ന് പഠിക്കാൻ ഏഴ് ശാസ്ത്രീയ പേലോഡുകൾ പേടകത്തിലുണ്ടാകും.
Post Your Comments