ഫോണിലൂടെ തട്ടിപ്പ് നടത്തുന്ന സംഘം വീണ്ടും സജീവമാകുന്നതായി റിപ്പോർട്ട്. +212661475961, +2699109162, +231332513738, +231332513212 +212661919212 എന്നിങ്ങനെ തുടങ്ങുന്ന നമ്പരുകളിൽ നിന്നാണ് കോളുകൾ വരുന്നത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കോൾ അറ്റൻഡ് ചെയ്ത പലർക്കും ഫോണിൽ നിന്ന് പണം നഷ്ടമായി. കഴിഞ്ഞ ദിവസങ്ങളിൽ കറുകച്ചാൽ, ചങ്ങനാശേരി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിൽ വന്ന കോളുകൾ നൈജീരിയയിൽ നിന്നാണെന്നും ട്രൂ കോളറിൽ കണ്ടെത്തിയിരുന്നു.
ഒരു നമ്പറിൽ നിന്ന് ഒരു തവണയേ വിളിക്കൂ. ചിലപ്പോൾ രണ്ടോ മൂന്നോ ബെല്ലടിപ്പിച്ച് കോൾ കട്ടാക്കും. മിസ്ഡ് കോൾ കണ്ട് തിരിച്ചുവിളിക്കുന്നവർക്കും പണി ഉറപ്പാണ്. ഐഡിയ, ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കാണ് കൂടുതലും കോളുകൾ വരുന്നത്. ഇത്തരം തട്ടിപ്പുകാരെ കണ്ടെത്തുക എളുപ്പമല്ലെന്നും പരിചിതമല്ലാത്ത നമ്പരുകളിൽനിന്നുള്ള കോളുകൾ അറ്റൻഡ് ചെയ്യരുതെന്നുമാണ് മൊബൈൽ സേവനദാതാക്കൾ പറയുന്നത്.
Post Your Comments