IndiaNews

ബംഗ്ലാദേശിന് ഇന്ത്യയുടെ വായ്പ

ന്യൂഡല്‍ഹി: ബംഗ്ലാദേശിന് ഇന്ത്യയുടെ വായ്പ. ബംഗ്ലാദേശിന്റെ പ്രതിരോധ മേഖലയില്‍ ഇന്ത്യ 450 കോടി ഡോളറിന്റെ വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രധാനമന്ത്രി മോദി ഇന്ത്യ സന്ദര്‍ശിക്കുന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധം, ആണവ സഹകരണം തുടങ്ങിയവയടക്കമുള്ള മേഖലകളില്‍ കരാറുകളില്‍ ഒപ്പിട്ടു.

ഷെയ്ക് ഹസീനയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ബംഗ്ലാദേശിന് കടം നല്‍കുമെന്ന് മോദി പ്രസ്താവിച്ചത്. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള ചര്‍ച്ചകളാണ്. ഇന്ത്യ എല്ലായ്‌പോഴും ബംഗ്ലാദേശിന്റെ നന്മയ്ക്കുവേണ്ടിയാണ് നിലകൊണ്ടിട്ടുള്ളതെന്നും മോദി പറഞ്ഞു.

ഇന്ത്യയും ബംഗ്ലാദേശിനും ഇടയില്‍ പുതിയ ട്രയിന്‍, ബസ് സര്‍വ്വീസുകള്‍ക്ക് ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് തുടക്കും കുറിച്ചു. കൊല്‍ക്കത്തയ്ക്കും ബംഗ്ലാദേശിലെ ഖുല്‍നയ്ക്കും ഇടയില്‍ മൈത്രി എക്‌സ്പ്രസും കൊല്‍ക്കത്ത-ഖുല്‍ന-ധാക്ക ബസ് സര്‍വ്വീസുമാണ് ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button