Latest NewsNewsIndia

ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം: ബി.ജെ.പി എം.പി മാപ്പുപറഞ്ഞു

ന്യൂഡല്‍ഹി•ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ ബി.ജെ.പി എം.പി തരുണ്‍ വിജയ്‌ മാപ്പുപറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം കുറ്റസമ്മതം നടത്തി മാപ്പുപറഞ്ഞത്.

ഇന്ത്യക്കാരെ ഒരിക്കലും വംശീയ വിദ്വേഷികളായി കരുതാനാവില്ല, കാരണം അവര്‍ കറുത്തവരായ ദക്ഷിണേന്ത്യക്കാരെ ഉള്‍ക്കൊള്ളുന്നവരാണ് എന്ന പരാമര്‍ശമാണ് വിവാദമായത്.

നമ്മള്‍ വംശീയ വിരോധികളായിരുന്നെങ്കില്‍ നമുക്ക് എങ്ങനെയാണ് ദക്ഷിണേന്ത്യ ഉണ്ടാകുക. തമിഴ്നാട് , കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെയെല്ലാം ആളുകള്‍ക്കൊപ്പമല്ലേ നമ്മള്‍ ജീവിക്കുന്നത്.

എത്ര കറുത്ത മനുഷ്യരാണ് നമുക്ക് ചുറ്റിലുമുള്ളത്’ എന്നിങ്ങനെയാണ് അല്‍-ജസീറയുടെ വാര്‍ത്താ പരിപാടിയ്ക്കിടെ തരുണ്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button