Latest NewsKeralaNews

പൊങ്കാലയുടെ സര്‍വകാല റെക്കോർഡുകളും തകര്‍ത്ത് ഇതാ ഒരു ഫേസ്ബുക്ക്‌ പേജും പോസ്റ്റും

തിരുവനന്തപുരം : തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പാമ്പാടി നെഹ്റു കോളേജില്‍ മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധം പിണറായി വിജയന്‍റെ ഫേസ്ബുക്ക് പേജുകളിലേക്ക് വ്യാപിക്കുന്നു. മന്ത്രിസഭ യോഗത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് കമന്‍റുകളായി പ്രതിഷേധം ആളികത്തുന്നത്.

പിണറായി വിജയന്‍ എന്ന ഓഫീഷ്യല്‍ അക്കൗണ്ടിന് പുറമേ, മുഖ്യമന്ത്രി എന്ന നിലയില്‍ ഉപയോഗിക്കുന്ന സിഎം ഓഫീസ് എന്ന അക്കൗണ്ടിലെ പോസ്റ്റിലും പ്രതിഷേധം വ്യാപിക്കുന്നുണ്ട്.സഖാവെ നിങ്ങളിൽ നിന്നും ഞങ്ങൾ ഒരുപാട് പ്രതീക്ഷിക്കുന്നു ഇനിയെങ്കിലും ആ ജിഷ്ണുവിന്റെ അമ്മക്ക് നീതി നേടി കൊടുക്ക്‌, ബാംഗ്ലൂരിലുള്ള താങ്കളുടെ മകള്‍ക്കാണ് ഈ ഗതി വന്നതെങ്കില്‍ ഇതേ തരത്തില്‍ തന്നെയാണോ ഇടപെടുക.. ഒരു സഖാവെന്ന നിലയിൽ ആദ്യമായിട്ട് തല കുനിക്കുന്നു..

ഇതാണ് ഭരണമെങ്കിൽ രക്തസാക്ഷികളുടെ രക്തം കൊണ്ട് ചുവന്ന ആ രക്ത പതാക അഴിച്ച് വെച്ചിട്ട് ഭരിക്കു പിണറായി സഖാവേ..
വീണു പോയത് നമ്മളിൽ ഒരുവൻ ആണ് ആ അമ്മ നമ്മുടെ അമ്മയാണ് അത് മറന്ന് പോകരുത് ഒരു മുഖ്യമന്ത്രിയും പാർട്ടിയും പാർട്ടി അണികളും ആണ് വലുത് അല്ലാതെ ഭരണമല്ല ഓർക്കേണ്ടവർ ഓർത്താൽ നന്ന് എന്നിങ്ങനെയുള്ള പൊള്ളുന്ന കമന്റുകളാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്‌ പോസ്റ്റിനു വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button