കോട്ടയം: ഡിജിപിയെ പരിഹസിച്ചും വിമര്‍ശിച്ചും എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. കുറച്ചുപേര്‍ കൂടിയാല്‍ പേടിതോന്നുന്ന ഡിജിപിക്ക് അവധി എടുത്ത് വീട്ടില്‍ പോകാമെന്നാണ് മാധവന്റെ പരിഹാസം.
ആറുപേരില്‍ കൂടുതല്‍ ആളുകളെ കാണുമ്പോള്‍ പേടിയും സഭാകമ്പവും തോന്നുന്ന ഡിജിപിക്ക് കൗണ്‍സിലിംഗ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ അമ്മയെ അക്രമിച്ച പോലീസ് നടപടിക്കെതിരെയായിരുന്നു മാധവന്റെ പ്രതികരണം.
രാധിക വെമുലയെ ചുവന്ന മാലയിട്ട് ആദരിച്ച കേരളത്തിലാണ് ഇങ്ങനെയൊക്കെ നടന്നത്. സാധാരണക്കാരുടെ ഒറ്റച്ചങ്ക് തകര്‍ക്കുന്ന ചിത്രമാണെന്ന് പറഞ്ഞ് മഹിജയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തായിരുന്നു മാധവന്റെ പ്രതികരണം.
Post Your Comments